ചെങ്ങന്നൂർ: തിരുപ്പൂരിൽ ക്ഷേത്രദർശനത്തിന് പോയ ഡോക്ടറുടെ വീട്ടിൽ നിന്നും 50 പവനും 20000 രൂപയും കവർന്നു. മഴുക്കീർ പ്രാവിൻകൂട് പെരുത്തിയത്തിൽ ഡോ.ചിഞ്ചുവിന്റെ വീട്ടിലാണ് സംഭവം. ശനിയാഴ്ച രാത്രി മടങ്ങിയെത്തിയപ്പോൾ മുൻവശത്തെ കതക് കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ അലമാര കുത്തിതുറന്നാണ് കവർച്ച നടത്തിയത്. വീട്ടുകാർ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.