sammelanam
എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം ടി.കെ.മാധവൻ മേഖലാ കൺവെൻഷൻ വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : അനുദിനം പെരുകിവരുന്ന സൈബർലോകത്തെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ യുവതികൾ കൂടുതൽ ജാഗരൂകരാകണമെന്ന് വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥൻ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം ടി.കെ.മാധവൻ മേഖലാ കൺവെൻഷൻ കുന്നന്താനം ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാമൂഹിക മുന്നേറ്റത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ എസ്.എൻ.ഡി.പി. യോഗം നേതൃത്വത്തിനെതിരെയുള്ള കുപ്രചാരണങ്ങൾ തിരിച്ചറിയണം. വനിതാസംഘത്തിന്റെ പ്രവർത്തനങ്ങളിൽ കർമ്മനിരതമാകുന്നതിനൊപ്പം സാമൂഹിക പുരോഗതി കൈവരിക്കാൻ ജനാധിപത്യ പ്രക്രീയയിൽ പങ്കാളിത്തം ഉറപ്പാക്കാനും സ്ത്രീകൾക്ക് സാധിക്കണമെന്നും അവർ പറഞ്ഞു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സംഘടനാ സന്ദേശം നൽകി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യാതിഥിയായി. സാമൂഹിക പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ ജൂനിയർ ചേംബർ പരിശീലകൻ ശ്യാംകുമാർ ക്ലാസെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു, കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ,​ കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ ഗോപൻ, വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു വി.ആർ, ജോ.സെക്രട്ടറി ശ്രീവിദ്യ, ട്രഷറർ കവിതാ സുരേന്ദ്രൻ, എക്സി.കമ്മിറ്റി അംഗങ്ങളായ ആനന്ദവല്ലി ബാബുരാജ്, സുമാ സജി, കൺവീനർ ഷൈലജ മനോജ്, സൈബർസേന കോർഡിനേറ്റർ അവിനാഷ് മനോജ്, കുന്നന്താനം 50-ാം ശാഖാപ്രസിഡന്റ് കെ.എം.തമ്പി, സെക്രട്ടറി എം.ജി.വിശ്വംഭരൻ, എന്നിവർ സംസാരിച്ചു. കുന്നന്താനം,ആഞ്ഞിലിത്താനം,കവിയൂർ,കുന്നന്താനം കിഴക്ക്, മല്ലപ്പള്ളി,ആനിക്കാട്, മഠത്തുംഭാഗം,തുരുത്തിക്കാട് എന്നീ ശാഖകളിലെ വനിതാസംഘം പ്രവർത്തകർ പങ്കെടുത്തു.