ഓതറ : ജനാധിപത്യ മഹിളാ അസോസിയേഷൻ ഓതറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേത്ര ചികിത്സ ക്യാമ്പും ജീവിതശൈലി രോഗനിർണയവും ജില്ലാ പ്രസിഡന്റ് വി.ജി.ശ്രീലേഖ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഓതറ മേഖല പ്രസിഡന്റ് പി.കെ.സുജാത അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജോമോൾ വർഗീസ്, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ശോഭ രാജേഷ്, സി.പി.എം ഓതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.അനിൽകുമാർ, ജയശ്രീ എന്നിവർ പ്രസംഗിച്ചു. ഒഫ്താൽമോളജിസ്റ്റ് ജ്യോതി.എസ് നേത്രരോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. തിരുവല്ല കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും കുമ്പനാട് മൈക്രോ ലാബിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.