manmadhan
മൻമഥൻനായർ

പത്തനംതിട്ട: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അലംഭാവം അവസാനിപ്പിക്കുക, വയോജന വകുപ്പ് രൂപവൽക്കരിക്കുക, റെയിൽവേയിൽ നിറുത്തലാക്കിയ അൻപത് ശതമാനം ഇളവ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. പ്രസിഡന്റ് എം. ജെ ജയ്‌സിംഗ് അദ്ധ്യക്ഷത വഹിച്ചു. ആർ. ശശികുമാർ, കെ.എൻ ഭാസ്‌കരൻ, കെ.എൻ വിജയൻ, മലയാലപ്പുഴ ശശി, എസ്.എം.നജീബ്, രാജ് മോഹൻ നായർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.ജി മന്മഥൻ നായർ (പ്രസിഡന്റ് ), കെ.എൻ വിജയൻ (സെക്രട്ടറി), കെ.കെ വിലാസിനി (വർക്കിംഗ് പ്രസിഡന്റ്), ജി.രാധാകൃഷ്ണൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.