kodumon
റിട്ട. പ്രഥമാദ്ധ്യാപകൻ വിശ്വംഭരൻ അങ്കണവാടി നിർമ്മിക്കാനുള്ള സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശ്രീധരന് കൈമാറുന്നു

കൊടുമൺ: പഞ്ചായത്ത് ഏഴാം വാർഡിലെ അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ സ്ഥലം സൗജന്യമായി നൽകി റിട്ടയേർഡ് പ്രഥമ അദ്ധ്യാപകൻ മാതൃകയായി. അങ്ങാടിക്കൽ തെക്ക് വിജയമന്ദിരത്തിൽ വിശ്വംഭരൻ മാഷാണ് അങ്കണവാടിക്കായി മൂന്ന് സെന്റ് സ്ഥലം കൊന്നക്കോട് ജംഗ്ഷൻ സമീപം സൗജന്യമായി നൽകിയത്. ഇവിടുത്തെ അങ്കണവാടി വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം ഇല്ലാത്തതുകാരണം അങ്കണവാടിയുടെ പ്രവർത്തനം നിലച്ചു പോകുന്ന അവസ്ഥ വന്നപ്പോൾ ടീച്ചറായ മണിയമ്മ ആവശ്യപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തംഗം വി.ആർ ജിതേഷ് കുമാർ വിശ്വംഭരൻ മാഷിനെ കണ്ട് സ്ഥലം വിട്ടു നൽകണമെന്ന് അഭ്യർത്ഥിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സ്ഥലത്തിന്റെ ആധാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന് കൈമാറി. വൈസ് പ്രസിഡന്റ് ധന്യാദേവി, സെക്രട്ടറി സൈമൺ വർഗീസ്, ഗ്രാമ പഞ്ചായത്തംഗം വി.ആർ ജിതേഷ് കുമാർ,അസി.സെക്രട്ടറി ആർ.സുഗു എന്നിവർ ചേർന്ന് വിശ്വംഭരൻ മാഷിനെ ആദരിച്ചു.