upperi
വയനാട് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാനുള്ള ഉപ്പേരി തയ്യാറാക്കുന്നു

തിരുവല്ല : വയനാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിതരണം നടത്തുവാനായി കിഴക്കുംമുറിയിലെ കൂട്ടായ്മ ഉപ്പേരി തയാറാക്കി. ഡി.വൈ.എഫ്.ഐ. കിഴക്കുംമുറി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഏത്തയ്ക്കാ ഉപ്പേരി തയാറാക്കി എടുത്തത്. സി.പി.എം. കിഴക്കുമുറി ബ്രാഞ്ച് സെക്രട്ടറി ക്ലാരമ്മ കൊച്ചിൻ മാപ്പിള, ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിഷ്ണു പ്രസാദ്, കർഷകസംഘം പ്രസിഡന്റ് ഗിരീഷ് പുല്ലേലിൽ എന്നിവർ നേതൃത്വം നൽകി. 150കിലോ ഏത്തയ്ക്ക ഉപയോഗിച്ചാണ് ഉപ്പേരി തയാറാക്കിയത്.