water

തിരുവല്ല : കുട്ടനാട് ജലവിതരണ പദ്ധതിയുടെ പമ്പിംഗ് ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ തിരുവല്ല താലൂക്കിലെ മുൻസിപ്പാലിറ്റി, കാവുംഭാഗം ഏരിയ (മതിൽഭാഗം, കിഴക്കൻമുറി, അഴിയടത്തുചിറ തുടങ്ങിയ പ്രദേശങ്ങൾ), കവിയൂർ, കുന്നന്താനം, നെടുമ്പ്രം പഞ്ചായത്ത് പ്രദേശങ്ങൾ, ചങ്ങനാശ്ശേരി താലൂക്കിലെ മുൻസിപ്പാലിറ്റി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി എന്നീ പഞ്ചായത്തുകൾ, കുട്ടനാട് താലൂക്കിലെ വെളിയനാട്, എടത്വാ, തലവടി എന്നീ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം 14നും 15നും മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി തിരുവല്ല ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.