congress-

റാന്നി : കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിജിലി പനവേലിയുടെ പതിനേഴാമത് അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തിന്റെ കാവലാളായിരുന്നു ബിജിലി പനവേലിയെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിച്ചു. ആരോൺ ബിജിലി പനവേലിൽ, ബെന്നി മാടത്തുംപടി, റൂബി കോശി, സുജ.എം.എസ്, എം.ജി.ശ്രീകുമാർ, സൗമ്യ ജി.നായർ, ചാക്കോ തോമസ്, റെജി എബ്രഹാം, സോമശേഖര കർത്താ, ഷിബു പറങ്കിത്തോട്ടത്തിൽ, നിബു ഇലവുങ്കൽ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.