പന്തളം: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് കോൺഗ്രസ് നൽകിവരുന്ന പിന്തുണ പിൻവലിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തുമ്പമൺ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകരെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിലെ സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് ആക്രമിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്തിരിക്കുന്നത്. ഇത് കോടതി അലക്ഷ്യമാണ്. ജില്ലയിലെ ബാങ്കുകൾ പിടിച്ചെടുക്കാൻ സി.പി.എം ജില്ലാ സെക്രട്ടറി ക്രിമിനലുകളെ നിയമിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.