പത്തനംതിട്ട : വിരമിച്ച അങ്കണവാടി ജീവനക്കരുടെ ഗ്രാറ്റുവിറ്റി, പെൻഷൻ, ക്ഷേമനിധി തുടങ്ങിയ ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് അങ്കണവാടി എംപ്ലോയിസ് ആൻഡ് പെൻഷനേഴ്‌സ് അസോസയേഷൻ ജില്ല കമ്മിറ്റി വനിത ശിശുക്ഷേമ ഓഫീസിന് മുൻപിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും ക്ഷേമനിധി തുകയും നൽകാത്തത് സാധുക്കളോടുള്ള വഞ്ചനയാണെന്ന് പറഞ്ഞു. അസോസയേഷൻ ജില്ല പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, റെനീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ, അംബിക വേണു, അജേഷ് കോയിക്കൽ, പത്മകുമാരി, ബഷീറാ ബീവി, അഖിൽ തുണ്ടമൺകര എന്നിവർ പ്രസംഗിച്ചു.