പന്തളം : പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനത്തിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർമാദ്ധ്യമപ്രവർത്തകനെ കൈയ്യേറ്റാൻ ചെയ്യാൻ ശ്രമിച്ചു.

പന്തളത്തെ സ്വകാര്യ ആശുപത്രിയുടെ മുറ്റത്തായിരുന്നു സംഭവം. തുമ്പമൺ സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിപക്ഷനേതാവ് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു സംഭവം. കൈരളി ചാനലിലെ റിപ്പോർട്ടർ സുജു .ടി. ബാബുവിനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതിപക്ഷനേതാവിനോടുള്ള റിപ്പോർട്ടറുടെ ചോദ്യങ്ങൾ ഇഷ്ടപ്പെടാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. രംഗം വഷളായതോടെ പത്രസമ്മേളനം കഴിഞ്ഞ് മടങ്ങിയ പ്രതിപക്ഷ നേതാവ് തിരികെയെത്തി പ്രവർത്തകരുടെ ശാന്തനാകാൻ ആവശ്യപ്പെടുകയായിരുന്നു. ചാനൽ ക്യാമറയും തള്ളിയിടാനും ശ്രമിച്ചു.