inter

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ വേതനരഹിത വ്യവസ്ഥയിൽ ആറുമാസ കാലയളവിലേക്ക് സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യൻ, തിയേറ്റർ ടെക്നീഷ്യൻ, സി.എസ്.ആർ ടെക്നീഷ്യൻ , റേഡിയോഗ്രാഫർ എന്നീ വിഭാഗങ്ങളിൽ നിയമിക്കുന്നതിനായുള്ള വാക്ക് ഇൻ ഇന്റർവ്യു 22ന് രാവിലെ 10.30ന് മെഡിക്കൽ കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്ന് നേടിയിട്ടുള്ള ബിരുദം, ഡിപ്ലോമ സർട്ടിഫിക്കറ്റ്, കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖകൾ, മറ്റ് രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രായപരിധി 35.