campaign

പത്തനംതിട്ട: സ്വാതന്ത്ര്യദിനത്തിന്റെ 78 -ാം വാർഷികദിനത്തോടനുബന്ധിച്ച് കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിജ്ഞ ക്യാമ്പയിൻ സംഘടപ്പിച്ചു. മൗണ്ട് സിയോൺ കോളജ് ഡയറക്ടർ കെ.കെ.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹികനീതി ഓഫീസർ ജെ. ഷംലാ ബീഗം, മൗണ്ട് സിയോൺ കോളജ് പ്രിൻസിപ്പൽ ഡോ.ഗിഫ്റ്റി ഉമ്മൻ, മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ.തോമസ് ജോർജ്, ഒ.സി.ബി കൗൺസിലർ നിറ്റിൻ സഖറിയ എന്നിവർ പങ്കെടുത്തു. ജില്ലയിലുടനീളം നശാമുക്ത് ഭാരത് അഭിയാൻ പ്രതിജ്ഞാ ക്യാമ്പയിനും നടന്നു.