s

ചെങ്ങന്നൂർ: വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനുള്ള ചെങ്ങന്നൂർ ബൃഹത് പദ്ധതിയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വാർഡുതലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ജനങ്ങളുടെ പരാതികൾക്കും ആശങ്കകൾക്കും പരിഹാരം കാണണമെന്നും ആവശ്യമുയർന്നു. സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. ടി.ജി.സജികുമാർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചനിയൻ അങ്ങാടിക്കൽ, കെ.രാധാകൃഷ്ണൻ മംഗലം, ആർ.പ്രസന്നൻ, സാജൻ കല്ലിശേരി, സതീഷ് വർമ, സാം ജേക്കബ്, മനു ബി.പിള്ള, എസ്.ശ്രീകുമാർ, കുര്യൻ മൈനാത്ത്, എസ്.അഖിലേഷ് ജിഷ്ണു രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.