പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ശ്രീനാരായണ ജയന്തി ആഘോഷത്തിന് മുന്നോടിയായുള്ള സന്ദേശയാത്ര ഞായറാഴ്ച 7.30ന് 89-ാം ചെന്നീർക്കര ശാഖയിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യും. മുട്ടത്തുകോണം, പ്രക്കാനം, വയലാ വടക്ക്, ഓമല്ലൂർ, ഇടപരിയാരം, പരിയാരം കിഴക്ക്, പത്തനംതിട്ട ടൗൺ ബി, പത്തനംതിട്ട ടൗൺ എ, കടമ്മനിട്ട, മേക്കൊഴൂർ, ഉതിമൂട്, വള്ളിയാനി, പുതുക്കുളം, 83 മലയാലപ്പുഴ 1237 മലയാലപ്പുഴ, 1324 മലയാലപ്പുഴ താഴം, 10 55 മലയാലപ്പുഴ ഇലക്കുളം, കിഴക്കുപ്പുറം, ചെങ്ങറ, കുമ്പഴ നെടുമനാൽ, പരുത്തിയാനിക്കൽ, മൈലാടുപാറ, കുമ്പഴ ടൗൺ, കുമ്പഴ വടക്ക് എന്നി ശാഖകളിലെ സ്വീകരണത്തിനു ശേഷം പത്തനംതിട്ട ടൗണിൽ സമാപിക്കും.