elephant-

കോന്നി : അന്തർദേശീയ ഗജദിനാചരണത്തിന്റെ ഭാഗമായി ആനത്താവളത്തിൽ ആനയൂട്ട് നടത്തി. വനംവകുപ്പ് കോന്നി ഇക്കോ ടൂറിസം സെന്ററിൽ സംഘടിപ്പിച്ച പരിപാടികളിൽ എം.കെ ലതാമെമ്മോറിയൽ പബ്ലിക്ക് സ്കൂൾ ഐരവൺ, നേതാജി സ്കൂൾ പ്രമാടം, നാഷണൽ പബ്ലിക് സ്കൂൾ വാഴമുട്ടം, ഒ ഇ എസ് പബ്ലിക് സ്കൂൾ ഇരവിപേരൂർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പങ്കാളികളായി. ആനകൾക്ക് മധുരവും പഴവർഗങ്ങളും ശർക്കരയും കരിപ്പട്ടിയും ഇളനീരും നൽകിയാണ് പരിപാടി അവസാനിപ്പിച്ചത്. ആനത്താവളത്തിലെ ഇളമുറക്കാർ മുതൽ മുതിർന്ന ആനകൾ വരെ ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഗ്രൗണ്ടിൽ നിരന്നതോടെ സന്ദർശകർക്കും കൗതുകമായായി. തിങ്കളാഴ്ച നടക്കേണ്ട ആഘോഷം ഇക്കോ ടൂറിസം സെന്ററിന്റെ അവധിയെ തുടർന്നാണ് ഇന്നലത്തേക്ക് മാറ്റിയത്.ആനത്താവളത്തിൽ എത്തിയ കൊച്ചുകുട്ടികൾക്ക് ആനക്കുട്ടിക്ക് അടുത്ത് ചെല്ലാനും അവയെ അടുത്തറിയാനുമുള്ള അവസരങ്ങളും ഉണ്ടായി.