soap

കോന്നി : ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. അടിസ്ഥാന ശാസ്ത്ര തത്വങ്ങളുടെ പ്രയോഗരീതി വിശദീകരിക്കുന്ന ശിൽപ്പശാലയിൽ, പാഠപുസ്തകങ്ങൾക്കും അപ്പുറത്തേക്ക് അറിവിന്റെ ശരിയായ പ്രയോഗം ഉൾപ്പെടുത്തിയാണ് സോപ്പ് നിർമ്മാണം സംഘടിപ്പിച്ചത്. നാൽപ്പമരം, ആട്ടിൻ പാൽ, കസ്തൂരി മഞ്ഞൾ, വെളിച്ചെണ്ണ ഇവയൊക്കെ ചേർത്ത് സോപ്പ് നിർമ്മിച്ചു. സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടികളുടെ വരുമാനം ദുരന്ത ബാധിതരെ സഹായിക്കാൻ വിനിയോഗിക്കുമെന്ന് നേതൃത്വം കൊടുത്ത അദ്ധ്യാപകരായ കെ.എസ്.അജി, സൗമ്യ കെ.നായർ എന്നിവർ അറിയിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക എസ്.എം.ജമീലാ ബീവി ഉദ്ഘാടനം ചെയ്തു.