ചെങ്ങന്നൂർ : വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിന് മുളക്കുഴ ഗവ.ഹയർ സെക്കന്ററി സ്കൂൾ ആവിഷ്കരിച്ച "എന്റെ പുസ്തകം എന്റെ അഭിമാനം " ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി കെ അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച പുസ്തകങ്ങൾ ഹയർ സെക്കൻഡറി ജനകീയ വായനശാലയ്ക്ക് സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എം.എച്ച് റഷീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ബി. അംബിക സ്വാഗതം ആശംസിച്ചു. മുരുകൻ ജി മുഖ്യ പ്രഭാഷണം നടത്തി. കെ.സുധീഷ് കുമാർ, ജയ്ദീപ്, വി.എച്ച്.എസ് ഇ പ്രിൻസിപ്പൽ മഞ്ജുഷ ഹെഡ് മിസ്ട്രസ് ഗീതകൃഷ്ണ വിദ്യാർത്ഥികളായ ആര്യ ശ്രീമോൻ, ആരതി കെ.വി, അജിതകുമാരി എന്നിവർ സംസാരിച്ചു.