ആറൻമുള : ചെമ്പകശേരി ട്രസ്റ്റും രാജയോഗ മെഡിറ്റേഷൻ സെന്ററും സംയുക്തമായി രാമായണ രാഗമാലികയും ശ്രീരാമ സംഗീതാർച്ചനയും നടത്തി. രാജയോഗിനി ഗീതാ സിസ്റ്റർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകൻ പ്രസാദ് മാവിനേത്ത് അനിൽ, സുരേഷ്, കെ.ആർ ഹരികൃഷ്ണൻ, സെക്രട്ടറി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. രേഖാ മാധവൻ സംഗീതാർച്ചന നടത്തി.