തെക്കൻമേഖല ഘോഷയാത്ര
കോഴഞ്ചേരി : എസ്.എൻ.ഡി.പി. യോഗം കോഴഞ്ചേരി യൂണിയനിലെ തെക്കൻ മേഖലയായ ഇടയാറന്മുള, ഇലവുംതിട്ട, ഇലന്തൂർ, ഇലവുംതിട്ട വെസ്റ്റ്, കുറിച്ചിമുട്ടം, കുഴിക്കാല ശാഖകളുടെ 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 20ന് നടക്കും. വൈകിട്ട് 3ന് ഇലവുംതിട്ട വെസ്റ്റ് 58-ാം നമ്പർ (നെടിയകാല) ശാഖയിൽ നിന്ന് ഇലവുംതിട്ട 76-ാം നമ്പർ ഗുരുമന്ദിരാങ്കണത്തിലേക്ക് നടക്കുന്ന ഘോഷയാത്ര നിയുക്ത ബോർഡ് മെമ്പർ പി.ആർ രാകേഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് സരസകവി മൂലൂർ സ്മാരക 76-ാം നമ്പർ എസ്.എൻ.ഡി.പി. ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മൂലൂർ സ്മാരക പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.സി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ പ്രേംകുമാർ മുളമൂട്ടിൽ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠം ബ്രഹ്മചാരി സൂര്യശങ്കർ അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ മോഹൻബാബു സമ്മാനദാനം നിർവഹിക്കും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, മൂലൂർ സ്മാരക സെക്രട്ടറി പ്രൊഫ. ഡി.പ്രസാദ്, എസ്.എൻ.ഡി.പി.യോഗം ഇലവുംതിട്ട ശാഖ യൂണിയൻ കമ്മിറ്റി അംഗം പി.ശ്രീകുമാർ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിൽ, ഇടയാറന്മുള ശാഖ വൈസ് പ്രസിഡന്റ് ഓമന മോഹൻ, ഇലന്തൂർ ശാഖാ പ്രസിഡന്റ് എൻ. ആർ ബോസ്, ഇലവുംതിട്ട വെസ്റ്റ് ശാഖാ പ്രസിഡന്റ് ജയകുമാർ, കുറിച്ചിമുട്ടം ശാഖാ പ്രസിഡന്റ് ഡോ.അനീഷ്.എസ്, കുഴിക്കാല ശാഖാ പ്രസിഡന്റ് സോമരാജൻ എന്നിവർ പ്രസംഗിക്കും. ആഘോഷ കമ്മിറ്റി കൺവീനർ കെ.ജി സുരേന്ദ്രൻ സ്വാഗതവും ഇലവുംതിട്ട ശാഖാ സെക്രട്ടറി വി.പ്രമജകുമാർ നന്ദിയും പറയും.
പടിഞ്ഞാറൻ മേഖല ഘോഷയാത്ര
കോഴഞ്ചേരി : യൂണിയനിലെ പടിഞ്ഞാറൻ മേഖലയായ കടപ്ര, പൂവത്തൂർ, പുല്ലാട്, പുല്ലാട് ടൗൺ, പുല്ലാട് ഈസ്റ്റ്, കുറിയന്നൂർ ശാഖകളുടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 20ന് നടക്കും. വൈദികാചാര്യൻ ചിങ്ങവനം ഷാജിശാന്തി ഫ്ളാഗ് ഓഫ് ചെയ്യുന്ന മഹാഘോഷയാത്ര ഉച്ചയ്ക്ക് 2.30ന് മണിയാറ്റ് ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച് പുല്ലാട് ഗവ. ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സമാപിക്കും.
വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ രാജൻകുഴിക്കാല അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം ബ്രഹ്മചാരി സൂര്യശങ്കർ ചതയ സന്ദേശം നൽകും. എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ മുതിർന്ന ശാഖാ ഭാരവാഹികളേയും കോർപ്പ് ബാൾ ലോക കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ആർച്ച ആനന്ദിനേയും ആദരിക്കും. ബിബിൻ ഷാൻ പ്രഭാഷണം നടത്തും. ശാഖകളുടെ പ്രസിഡന്റുമാരായ ഗോപാലകൃഷ്ണൻ, വിജയൻ, ടി.ആർ പ്രഭ, ജിജു കുമാർ, സി.ആർ.പുരുഷോത്തമൻ, നടരാജൻ എന്നിവർ പ്രസംഗിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ കെ.ജി അശോകൻ സ്വാഗതവും വൈദികയോഗം കോഴഞ്ചേരി യൂണിയൻ ചെയർമാൻ പ്രേം ഗോപിനാഥ് നന്ദിയും പറയും