s

അടൂർ : വയനാട് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയിൽ അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററും പങ്കാളികളാകും. പുനരധിവാസത്തിനായി അസോസിയേഷൻ ആദ്യഘട്ടമായി നാല് ലക്ഷം രൂപയുടെ സഹായം നൽകും. ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേകം വിളിച്ചു ചേർത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ആണ് തീരുമാനം . പുനരധിവാസ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം ആയിരിക്കും നടപടി സ്വീകരിക്കുകയെന്ന് പ്രസി‌ഡന്റ് ബിജോ പി ബാബു, ജനറൽ സെക്രട്ടറി ബിജു കെസി എന്നിവർ അറിയിച്ചു.