അടൂർ : പൊലീസ് ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ആർ.സി.സിയുടെ സഹകരണത്തോടെ ഡിവൈൻ മെഡിക്കൽ സെന്ററിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പ് നടത്തി. ജില്ലാ പൊലീസ് മേധാവി വി.അജിത്ത് ഉദ്ഘാടനം ചെയ്തു. ജനമൈത്രി സമിതി ചെയർമാൻ തോമസ് ജോൺ അദ്ധ്യക്ഷനായിരുന്നു.
റവ.ടി.കെ.മാത്യു മുഖ്യസന്ദേശം നൽകി. പ്രോഗ്രാം കോർഡിനേറ്റർ റെജി ചാക്കോ , കോടിയാട്ട് രാമചന്ദ്രൻ, എസ്.എച്ച്.ഒ ശ്യാം മുരളി, റോഷൻ ജേക്കബ്, ഡോ.എലിസബത്ത് ഐപ്പ് , ജോർജ് മുരിക്കൻ, കെ.ജി.വാസുദേവൻ എന്നിവർ സംസാരിച്ചു.