അടൂർ: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പെരിങ്ങനാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിമാരായ അബു ഏബ്രഹാം, അനന്തു ബാലൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അബിൻ ശിവദാസ്, ചൂരക്കോട് ഉണ്ണികൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ എം, മണ്ഡലം പ്രസിഡന്റ് മനുനാഥ്, ഷിജോ സാം, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ജെറിൻ പെരിങ്ങനാട്, അബിൻ സഞ്ജീവ്, റെജി കാസിം, മധു കൊല്ലന്റയ്യത്ത്, ആദി പഴകുളം, സിജു തുടങ്ങിയവർ പങ്കെടുത്തു.