തിരുവല്ല : നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് 77ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. എം.എൽ.എ യുടെ പ്രത്യേക വികസന നിധി, ആസ്തി വികസന ഫണ്ട് എന്നിവയിൽ നിന്ന് തുക ചെലവഴിച്ച് നിർവഹിക്കുന്ന പ്രവൃത്തികൾക്കാണ് ജില്ലാ കളക്ടർ ഭരണാനുമതി നൽകിയിട്ടുള്ളത്. പെരിങ്ങര പഞ്ചായത്തിലെ പാലാംപള്ളത്ത് – കോലംകണ്ടം പടി (15 ലക്ഷം), കേളംപറമ്പിൽ പടി രക്ഷാസൈന്യം റോഡ് (10 ലക്ഷം), കല്ലൂപ്പാറ പഞ്ചായത്തിലെ പാലത്തിങ്കൽ എൻ.എസ്.എസ് പടി റോഡ് (20 ലക്ഷം), കുന്നന്താനം പഞ്ചായത്തിലെ കരിപ്പക്കുഴി – തെങ്ങുംന്താനം റോഡ് (10. 88 ലക്ഷം), പുളിമൂട്ടിൽ - പാമലച്ചിറ റോഡ് (8 ലക്ഷം), മല്ലപ്പള്ളി പഞ്ചായത്തിലെ പണിക്കർ വീട് റോഡ് (10 ലക്ഷം), നിരണം പഞ്ചായത്തിലെ കളപ്പുരപടി – കണ്ടൻകാളി റോഡ് (1 ലക്ഷം), മേപ്രാൽ പബ്ലിക് ലൈബ്രറി, ജനതാ പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റും എന്നീ ഗ്രന്ഥശാലകൾക്ക് മൈക്ക് സെറ്റ് എന്നിവയാണ് അനുവദിച്ചിട്ടുള്ളത്.
പുതുക്കിയ ഭരണാനുമതി
ആസ്തി വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്ന ചുമത്ര പാലം, കുന്നന്താനം ആയുർവേദ ആശുപത്രി, സ്വാമിപാലം കൂട്ടുമ്മേൽ റോഡ് എന്നിവയയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ചതായും എം.എൽ.എ അറിയിച്ചു.