genaral-hospital-
അടൂർ ഗവ ജനറൽ ആശുപത്രി

അടൂർ : സംസ്ഥാന സർക്കാരിന്റെ 2023-24 ലെ കായകൽപ്പ അവാർഡിന്റെ തിളക്കത്തിൽ കൂടുതൽ മികവിനുള്ള ഒരുക്കത്തിലാണ് അടൂർ ജനറൽ ആശുപത്രി. പന്തളം, അടൂർ നഗരസഭകളിലേയും സമീപത്തുള്ള പത്തോളം പഞ്ചായത്തുകളിലേയും ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. . നാലാം തവണയാണ് കായകൽപ്പ അവാർഡ് ലഭിക്കുന്നത്.ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് അവാർഡ്. ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളുടെയും അർപ്പണ മനോഭാവത്തിന്റെയും ഫലമാണ് ഇൗ നേട്ടം. ദിവസേന 2500 ൽ അധികം ഒ. പിയുണ്ട്. പത്തനംതിട്ട ജില്ലാ തലത്തിൽ 71.08 % മാർക്ക് വാങ്ങിയാണ് അടൂർ താലൂക്ക് ആശുപത്രി അവാർഡ് സ്വന്തമാക്കിയത്. മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്നും മികച്ച പ്രവർത്തനം തുടരുമെന്നും ആശുപത്രി സൂപ്രണ്ട് ജെ,മണികണ്ഠൻ പറഞ്ഞു.

.....................

അടൂർ ഗവ. ജനറൽ ആശുപത്രിക്ക് അവാർഡ് ലഭിച്ചത് അഭിനന്ദനാർഹമാണ്. മികച്ച സേവനങ്ങൾ തുടർന്നും ഉണ്ടാകും എന്ന വിശ്വാസത്തിലാണ് പൊതുജനങ്ങൾ

ഫരിദ രാജ്

പൊതു പ്രവർത്തക