അടൂർ : എസ്.എൻ.ഡി.പി യോഗം 2833 -ാം നമ്പർ ആർ.രാഘവൻ മെമ്മോറിയൽ മാരൂർ ഇളമണ്ണൂർ ശാഖയിലെ ശ്രീനാരായണ ജയന്തി ആഘോഷം 20ന് നടക്കും. രാവിലെ 5.30ന് ഗുരുദേവ കീർത്തനം, 7 ന് ശാഖാ പ്രസിഡന്റ് ആർ.രമേശ് പതാക ഉയർത്തും.8 മുതൽ ചതയദിന പൂജകൾ, 10 ന് ചതയദിന പ്രാർത്ഥന,10.30 മുതൽ ശാഖ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര, 12.30ന് പുഷ്പാർച്ചന, വൈകിട്ട് 5 ന് ഇളമണ്ണൂർ തീയേറ്റർ ജംഗ്ഷനിൽ നിന്ന് ചതയ ദിന ഘോഷയാത്ര ആരംഭിക്കും. രാത്രി 7ന് വിശേഷാൽ ദീപാരാധന.