bjp-

പെരുനാട് : ബി.ജെ.പി നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരംഗ യാത്ര നടത്തി. തടിയൂരിൽ നിന്നും മന്ദിരത്തിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ഇടപ്പാവൂർ പേരൂർച്ചാലിൽ സംഗമിച്ചു. അവിടെ നിന്ന് ഒന്നിച്ചു റാന്നി ഇട്ടിയപ്പാറ യിൽ സമാപിച്ചു. ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി കുറുപ്പ് സമാപന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്, സംസ്ഥാന കൗൺസിൽ അംഗം പി വി അനോജ് കുമാർ, അയിരൂർ മണ്ഡലം പ്രസിഡന്റ്‌ സിനു എസ് പണിക്കർ, റാന്നി മണ്ഡലം പ്രസിഡന്റ്‌ പി.എസ്.സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു.