റാന്നി : റാന്നി പഞ്ചായത്തിലെ റാന്നി വൈക്കം കുത്തുകല്ലുങ്കൽ പടി മന്ദിരം തിരുവാഭരണ പാതയിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രി 2:30 ന് പ്രദേശത്തേക്ക് ടാങ്കർ വരുന്നതിന്റെ ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മാലിന്യം തള്ളിയ ഭാഗത്തെ വെള്ളം തോട്ടിലൂടെ വാട്ടർഅതോറിട്ടി വെള്ളം പമ്പ് ചെയ്യുന്ന കിണറിനു അരകിലോമീറ്റർ മുകളിലാണ് പമ്പാ നദിയിൽ ചേരുന്നത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തിരുവാഭരണ പാതയിൽ കഴിഞ്ഞ രണ്ടു വർഷമായി ഇത്തരം പ്രവർത്തികൾ നടക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും റാന്നി പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.