ചെങ്ങന്നൂർ: എറണാകുളത്തു നിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത 7 യാത്രക്കാർക്കെതിരെ കേസെടുത്തു. ചെങ്ങന്നൂർ ആർ.പി.എഫാണ് കേസെടുത്തത്. യാത്രക്കാരുടെ പരാതിയെ തുടർന്ന് ചെങ്ങന്നൂർ ആർ.പി.എഫ് സി.ഐ എ.പി.വേണുവിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ എസ്. സുരേഷും സംഘവും നടത്തിയ അന്വേഷണത്തിലാണ് നടപടി. തുടർന്നുള്ള ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന ഉണ്ടായിരിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെങ്ങന്നൂർ ആർ.പി.എഫ് സി.ഐ.എ.പി വേണു അറിയിച്ചു.