തിരുവല്ല : നീരേറ്റുപുറം പമ്പാ ബോട്ട് റേയ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തിരുവോണ ജലോത്സവത്തിന്റെ ടൂറിസവും സാദ്ധ്യതകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ റെജി ഏബ്രഹാം തൈക്കടവിൽ അദ്ധ്യക്ഷത വഹിച്ചു. പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ മുഖ്യപ്രഭാഷണം നടത്തി. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ബ്ലോക്ക് മെമ്പർമാരായ അജിത് കുമാർ പിഷാരത്ത്. മറിയാമ്മ ഏബ്രഹാം, പഞ്ചായത്ത് മെമ്പർമാരായ തോമസ് ബേബി, സൂസമ്മ പൗലോസ്, ജനറൽ സെക്രട്ടറി പ്രകാശ് പനവേലി ചെറിയാൻ പോളചിറയ്ക്കൽ, ബാബു വലിയവീടൻ, സതീഷ് ചാത്തങ്കരി, വി.കെ കുര്യൻ, എ.വി കുര്യൻ, ബിജു പാലത്തിങ്കൽ. സജി ജോസഫ്, ഇ.കെ തങ്കപ്പൻ, അരുൺകുമാർ, സുഷമ സുധാകരൻ, ജഗൻ തോമസ്, ബോസ് പാട്ടത്തിൽ, ടോഫി കണ്ണാറ, പി.ടി പ്രകാശ്, ശിവദാസ പണിക്കർ, എം.കെ സജി എന്നിവർ പ്രസംഗിച്ചു.