തിരുവല്ല: സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള (സവാക്ക് )ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരൂടെ സ്മരണയ്‌ക്കായി സംഗീത- വാദ്യോപകരണാർച്ചനയും സർവമത പ്രാർത്ഥനയും സ്മൃതി ദീപംതെളിയിലും നടത്തി. ഡോ.ബി.ജി ഗോകുലനും നാടൻപാട്ട് കലാകാരൻ സി.ജെ കുട്ടപ്പനും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അജി എം.ചാലാക്കേരി മുഖ്യപ്രഭാഷണം നടത്തി. വിനോദ്, രജ്ഞിത് പി.ചാക്കോ, ഗണേഷ് കുമാർ, ലാലി മട്ടക്കൽ, ഷാജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് സംഗീത വാദ്യോപകരണാർച്ചനയും നടന്നു. വൈകിട്ട് നടന്ന സർവമത പ്രാർത്ഥനയിൽ ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ, തുകലശേരി ജമാഅത്ത് ഇമാം നവാസ് സഖാഫി എന്നിവർ പങ്കെടുത്തു. ശരവണൻ ബോധിയെ ആദരിച്ചു. സോമൻ താമരച്ചാൽ, ഈപ്പൻ കുര്യൻ, വിനോജ് വി, ലൗലി ഇ.കെ, തമ്പി അണിയറ, മണി ഗാന്ധിദേവൻ എന്നിവർ പ്രസംഗിച്ചു. പൊതുജനങ്ങളും കലാപരിപാടികളിൽ പങ്കെടുത്തു.