d
വയനാട് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട ഡി.സി. സി യുടെ രണ്ടാം ഘട്ട വാഹനങ്ങൾ രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു

പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റികൾ മുഖേന ശേഖരിച്ച സാധനങ്ങളുമായി വയനാട്ടിലേക്കുള്ള രണ്ടാം ഘട്ട വാഹനങ്ങളുടെ ഫ്ളാഗ് ഒാഫ് കർമ്മം രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ നിർവഹിച്ചു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു അഡ്വ. പഴകുളം മധു, അഡ്വ. കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, എ. ഷംസുദ്ദിൻ, ജോർജ് മാമ്മൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, എം.ജി. കണ്ണൻ, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, പഴകുളം ശിവദാസൻ, സുനിൽ എസ്. ലാൽ, റോജി പോൾ ദാനിയേൽ, റോഷൻ നായർ, ജി. രഘുനാഥ്, കെ.വി. സുരേഷ് കുമാർ, സിന്ധു അനിൽ, നഹാസ് പത്തനംതിട്ട, അലൻ ജിയോ മൈക്കിൾ, ജെറി മാത്യു സാം, റനീസ് മുഹമ്മദ്, അജി അലക്സ്, അൻസർ മുഹമ്മദ്, സുനിൽ യമുന, എസ്. അഫ്സൽ എന്നിവർ പങ്കെടുത്തു.