അടൂർ : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ ജനത യുവമോർച്ച അടൂർ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ തിരംഗ് യാത്ര സംഘടിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല മീഡിയ കൺവീനർ ശരത് കുമാർ അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ല ജനറൽ സെക്രട്ടറി കെ ബിനുമോൻ മുഖ്യപ്രഭാഷണം നടത്തി. അനിൽ നെടുമ്പള്ളിൽ, ഗിരീഷ് കുമാർ, കൃഷ്ണനുണ്ണി എസ്, റജികുമാർ, വിജയകുമാർ തെങ്ങമം, ജി നന്ദകുമാർ, രൂപേഷ് അടൂർ, ചന്ദ്രലേഖ എസ് തുടങ്ങിയവർ പങ്കെടുത്തു. തിരംഗ് യാത്ര പന്തളം നഗരം ചുറ്റി പന്തളം ബസ് സ്റ്റാൻഡിൽ അവസാനിച്ചു