മല്ലപ്പള്ളി : സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 15 ന് സംസ്ഥാന സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കേരള വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഉച്ചയ്ക്ക് 3 ന് കുന്നന്താനം നടക്കൽ ജംഗ്ഷനിൽ മുൻ എംഎൽ.എയും കേരളാ കോൺഗ്രസ് വൈസ് ചെയർമാനുമായ ജോസഫ് എം പുതുശേരി നിർവഹിക്കും.
പരിസ്ഥിതി ആഘാത പഠനം നടത്താതെ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വാശിപിടിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിലെ അത്യാപത്തും ഇരട്ടത്താപ്പും തുറന്നുകാണിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അറിയിച്ചു.