റാന്നി:അയിരൂർ പ്ലാങ്കമണ്ണിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. റാന്നി അങ്ങാടി പീടികയിൽ പരേതനായ പ്രകാശ് ഗോപാലിന്റെ മകൻവിഷ്ണു പ്രകാശ് (24) ആണ് മരിച്ചത്. തീയാടിക്കൽ കുരിശുമുട്ടത്തെ ബന്ധുവിനൊപ്പം താമസിക്കുകയായിരുന്നു. പ്ലാങ്കമൺ തീയാടിക്കൽ റോഡിന് സമീപമുള്ള വീടിന്റെ പുരയിടത്തിലാണ് ഇന്നലെ മൃതദേഹം കാണപ്പെട്ടത്. വീട്ടിലേക്ക് വലിച്ചിരുന്ന വൈദ്യുതി കേബിൾ മൃതദേഹത്തിന്റെ അടിയിൽ കിടന്നിരുന്നതായി പറയുന്നു. സംസ്കാരം ഇന്ന് ഉച്ചയോടെ തീയാടിക്കൽ കുടുബ വീട്ടിൽ നടക്കും. സുജയാണ് മാതാവ്, വിഷ്ണുവും, കൃഷ്ണയും സഹോദരങ്ങളാണ്.