s

കോന്നി: എസ്എൻഡിപി യോഗം 4927 നമ്പർ ശ്രീ ഗുരുദേവവിലാസം അതിരുങ്കൽ കാരയ്ക്കകുഴി ശാഖയിലെ ശ്രീനാരായണജയന്തി ആഘോഷം 20 ന് നടക്കും. രാവിലെ 8 ന് ശാഖ പ്രസിഡന്റ് ടി എൻ വിജയൻ പതാക ഉയർത്തും. 8.30ന് ഗുരുദേവഭാഗവത പാരായണം, ഉച്ചയ്ക്ക് 2ന് ഘോഷയാത്ര, വൈകിട്ട് 6. 30ന് കലാപരിപാടികൾ. ഘോഷയാത്രയിൽ താലപ്പൊലി എടുക്കുന്നവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും, എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി തലങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും യോഗത്തിൽ വിതരണം ചെയ്യും.