അടൂർ: അടൂർ നഗരസഭയുടെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ശനിയാഴ്ച രാവിലെ 10 ന് നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തും. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും.നഗരസഭയിൽ വികസനപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് ബിജു വർഗീസ് , മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് എന്നിവർ പറഞ്ഞു . സ്ഥാനമാനങ്ങൾ വീതിച്ചെടുക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച തർക്കങ്ങൾ നഗരസഭയുടെ ഭരണത്തെ ബാധിച്ചിട്ടുണ്ട്. ഒാഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.