മല്ലപ്പള്ളി : ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടാങ്ങൽ എസ്.ബി.ഐ.യിൽ പ്രവർത്തിക്കുന്ന വികാസ് വോളണ്ടിയർ വാഹിനി ഫാർമേഴ്സ് ക്ലബും എസ്.ബി.ഐയും ചേർന്ന് ശനിയാഴ്ച വൈകിട്ട് 4 ന് ചുങ്കപ്പാറയിലെ ബാങ്ക് ഹാളിൽ കർഷക ദിനാചരണവും പച്ചക്കറി തൈകളുടെ വിതരണവും നടത്തും. ഇതുസംബന്ധിച്ച് ആലോചിക്കാൻ ക്ലബ് പ്രസിഡന്റ് വി.എസ്. ശശിധരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടിവ്
യോഗത്തിൽ ബാങ്ക് മാനേജർ സൈജു സൈമൺ, ജോസി ഇലഞ്ഞിപ്പുറം, റോയി . കെ. തോമസ്, പി.എ സോജൻ എന്നിവർ പ്രസംഗിച്ചു.