m

മാന്നാർ: രാഷ്ട്രീയ ജനതാദൾ മാന്നാർ പഞ്ചായത്ത് പ്രവർത്തകയോഗം സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അജിത് ആയിക്കാട് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.പ്രസന്നൻ, മണ്ഡലം സെക്രട്ടറി സാം ജേക്കബ് എന്നിവർ പ്രസംഗിച്ചു. പാർട്ടി മാന്നാർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് സി.കുഞ്ഞുകുഞ്ഞുകുട്ടിയെ യോഗം അനുസ്മരിച്ചു. മാന്നാർ പഞ്ചായത്ത് കമ്മിറ്റി

ഭാരവാഹികളായി കെ.പി.വിനോദ് മണ്ണൂരേത്ത്‌ (പ്രസിഡന്റ് ), പി.രാജ്കുമാർ (സെക്രട്ടറി) എന്നിവർ ഉൾപ്പെട്ട15 അംഗ നിർവാഹക സമിതിയെ തിരഞ്ഞെടുത്തു.