മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷിക വികസന സമിതിയുടെയും സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെ കർഷക ദിനാഘോഷം വായ്പൂര് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9ന് നടക്കും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ മികച്ച കർഷകരെ ആദരിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തും. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ധന്യ.എ പദ്ധതി വിശദീകരണം നടത്തും. മിനി.എം.പിള്ള, ആനി രാജു, കെ.ആർ.കരുണാകരൻ, നീന മാത്യു, അഞ്ജു സദാനന്ദൻ, അഖിൽ എസ്.നായർ, അഞ്ജലി.കെ.പി, ജസീല സിറാജ്, ജോളി ജോസഫ്, തേജസ് കുമ്പിളുവിലിൽ, അമ്മിണി രാജപ്പൻ, സി.ആർ.വിജയമ്മ , ബിനു വർഗീസ്, ഉഷ ശ്രീകുമാർ, അനീഷ് ചുങ്കപ്പാറ, റെജി മാത്യു, പ്രവീൺ ജോൺ എന്നിവർ പ്രസംഗിക്കും.