കോന്നി : ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. കൊന്നപ്പാറ കിഴക്കേടത്ത് പ്രതിഭദേവി റോബി(41) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 10:30 ന് തണ്ണിത്തോട് യു.പി.എസ് പടിക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ലുകൾ തകർന്നു.