sujith-das
സുജിത് ദാസ്

പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവി വി. അജിത്തിന് സ്ഥലംമാറ്റം. തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഓഫീസിലാണ് പുതിയ നിയമനം. കഴിഞ്ഞ വർഷം ആഗസ്റ്റ് 25നാണ് അദ്ദേഹം പത്തനംതിട്ടയിൽ ചുമതലയേറ്റത്. കൊച്ചിയിൽ ഭീകരവിരുദ്ധ സ്ക്വാഡിൽ പ്രവർത്തിച്ച സുജിത്ത് ദാസാണ് പുതിയ പൊലീസ് ചീഫ്. ശബരിമലയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.