പന്തളം : തുമ്പമണ്ണിൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജിൽ കെ.പി.സി.സി ന്യൂനപക്ഷ സെൽ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കള്ളവോട്ട് ചെയ്യുന്നവരെ ചൂണ്ടികാണിച്ച കോൺഗ്രസ് നേതാക്കളെ ലാത്തിചാർജ് ചെയ്ത പൊലീസ് നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന കോർഡിനേറ്റർ അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സോളമൻ വരവുകാലായിൽ , നിയോജക മണ്ഡലം പ്രസിഡന്റ് ജീനുകളിക്കൽ, എം.തോമസ്, പ്രെഫ.അബ്ദുർ റഹ്മാൻ , ഇ.എസ്.നജുമുദിൻ മുട്ടാർ , റോയി ദാനിയൽ , എബിൻ തോമസ്, സുരേഷ് മങ്ങാരം, ആനി ജേക്കബ്, നിഷ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.