bjp-pta-mouna-jatha

പത്തനംതിട്ട : ഇന്ത്യ വിഭജന ഭീകരതയുടെ സ്മൃതിദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സ്‌മൃതിദിന സമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി.ടി.രമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ, മേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി, ജില്ലാ ഭാരവാഹികളായ അഡ്വ.ഷൈൻ ജി.കുറുപ്പ്, ബിന്ദു പ്രകാശ്, ബിന്ദു. കെ, പ്രസന്നകുമാർ കുറ്റൂർ, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.അയ്യപ്പൻകുട്ടി, അനോജ് കുമാർ, റാന്നി മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ വടശ്ശേരിക്കര, അയിരൂർ മണ്ഡലം പ്രസിഡന്റ്‌ സിനു എസ് പണിക്കർ, മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ വിനോദ്.കെ.ആർ, അരുൺ അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.