india

തിരുവല്ല : യു.ആർ.ഐ പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിന സദസ് മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റവ.ഡോ.ഏബ്രഹാം സഖറിയ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു, ഡയറക്ടർ ഡോ.ജോസഫ് ചാക്കോ, ഏ.വി.ജോർജ് ,ഹെഡ്മിസ്ട്രസ് റെനി വർഗീസ് , ഷെൽട്ടൺ വി.റാഫേൽ, ആൻമരിയ സുനിൽ, ശിമോനി ഏബൽ, ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു. വിമുക്തഭടന്മാരായ സി.എസ്.അനൂപ്, വിനോദ് സി.നായർ, രാജേഷ് ആർ.നായർ, രാജശേഖര പെരുമാൾ, ബിനു മാത്യൂസ്, പി.കെ.ഷാജി ,വർഗീസ് ജോർജ് എന്നിവരെ ആദരിച്ചു. ദേശഭക്തി ഗാനാലാപനം, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനം നൽകി.