കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ നെടുമൺകാവിനു സമീപം പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്‌. ഇന്നലെ രാത്രി 8:45 ന് കൂടൽ ഭാഗത്തുനിന്നും മുറിഞ്ഞകൽ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും കോന്നിയിൽ നിന്നും കൂടൽ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രക്കാരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിക്കപ്പ് ഡ്രൈവറെ കോന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.