മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 3711 ​ാം നമ്പർ കുളഞ്ഞിക്കാരായ്മശാഖയിൽ ശ്രീനാരായണ ധർമ്മചര്യായജ്ഞം 17 മുതൽ സെപ്തംബർ 25 വരെ നടക്കും. 17 ന് വൈകിട്ട് 4. 30ന് ശാഖാ അങ്കണത്തിൽ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്യും. കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. പുലിയൂർ ജയദേവൻ ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, പി ബി സൂരജ്, അനിൽകുമാർ റ്റി കെ, ബുധന്നൂർ മേഖലാ ചെയർമാൻ കെ വിക്രമൻ ദ്വാരക, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധു വിവേക്, കൺവീനർ ബിനുരാജ്, വനിതാ സംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സിന്ധു സോമരാജൻ, വനിതാ സംഘം മേഖല കൺവീനർ സിന്ധു സജീവൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് സുജാത സുരേഷ്, വൈസ് പ്രസിഡന്റ് സുധാ വിവേക്, സെക്രട്ടറി ലത ഉത്തമൻ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് എം ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി വിവേകാനന്ദൻ നന്ദിയും പറയും. ധർമ്മചാര്യായജ്ഞത്തിൽ എല്ലാദിവസവും വിശേഷാൽ പൂജകൾ, പ്രഭാഷണങ്ങൾ, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന എന്നിവ ഗുരുക്ഷേത്രത്തിൽ നടക്കുമെന്ന് ധർമ്മചര്യായജ്ഞം കോഡിനേറ്റർ ഇന്ദിരാ ശ്രീനിവാസൻ അറിയിച്ചു.