അടൂർ : റോട്ടറി ക്ലബ്ബ് ഓഫ് അടൂരിന്റെ സർവീസ് പ്രൊജക്ടിന്റെ ഭാഗമായി പുതുശ്ശേരി ഭാഗം ഗവ.എൽ.പി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പുതിയ യൂണിഫോം നൽകുന്ന ചടങ്ങ് ക്ലബ്ബ് പ്രസിഡന്റ് കോശി മിഖായേൽ ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് ചെയർമാൻ കെ.പി.സുധാകരൻ പിള്ള പദ്ധതി വിശദീകരിച്ചു. ക്ലബ്ബ് സെക്രട്ടറി സതീഷ് കുമാർ, ട്രഷറർ സന്തോഷ് കുമാർ , പി.ഗോപാലകൃഷ്ണൻ, എ.ജി.മാത്യു, ജോർജ് തോമസ്, പി.രാജു, വാർഡ് മെമ്പർ ജയകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് മഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.