hindi

അടൂർ : കേരള സർക്കാർ അംഗീകൃത സ്കൂളികളിൽ ഹിന്ദി അദ്ധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റെഗുലർ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ , ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17നും 35നും ഇടക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി , പട്ടികവർഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അവസാനത്തീയതി ഓഗസ്റ്റ് 20. കൂടുതൽ വിവരത്തിന് ഫോൺ​ : 8547126028, 04734296496.