പള്ളിക്കൽ:വൈസ് മെൻ ഇന്റർനാഷണൽ ചേന്നംപള്ളിൽ ക്ലബിന്റെ സ്ഥാനാരോഹണം മുൻ ഡിസ്ട്രിക്ട് ഗവർണർ ബിനു വാര്യത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജേക്കബ് ജോൺ മോളേത്ത് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ മാത്യു മാതിരംപള്ളിൽ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. സെക്രട്ടറി ബിനോയ് യോഹന്നാൻ, ട്രഷറർ അലക്‌സാണ്ടർ ജോർജ്ജ്, എക്സ്റ്റൻഷൻ ഓഫീസർ ജോൺസൺ കുളത്തുംകരോട്ട്, പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജി. സുനിൽ കുമാർ, ബി.രമേശൻ, പി.വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജേക്കബ് ജോൺ മോളേത്ത് (പ്രസിഡന്റ്), ബി. രമേശൻ (സെക്രട്ടറി),
പി. വിജയൻ (ട്രഷറർ). വൈസ് മെനറ്റ്‌സ് ഭാരവാഹികൾ: രാധ വിജയൻ (പ്രസിഡന്റ്), ദീപ രമേശ് (സെക്രട്ടറി), കെ.പി പ്രസന്നകുമാരി (ട്രഷറർ). വൈസ് ലിംഗ്സ് ഭാരവാഹികൾ: റൂത് സാറാ ഡെന്നി (പ്രസിഡന്റ്), ദേവിക സതീഷ് (സെക്രട്ടറി).